Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Antony Kattiparambil

മോൺ. ആന്‍റണി കാട്ടിപ്പറമ്പില്‍ കൊച്ചി ബിഷപ്

ഫോ​​​ർ​​​ട്ട്കൊ​​​ച്ചി: കൊ​​​ച്ചി രൂ​​​പ​​​ത ബി​​​ഷ​​​പ്പാ​​​യി മോ​​​ൺ. ആ​​​ന്‍റ​​​ണി കാ​​​ട്ടി​​​പ്പ​​​റ​​​മ്പി​​​ലി​​​നെ ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ നി​​​യ​​​മി​​​ച്ചു. രൂ​​​പ​​​ത​​​യു​​​ടെ ജു​​​ഡീ​​​ഷ​​​ല്‍ വി​​​കാ​​​രി​​​യാ​​​യി സേ​​​വ​​​നം ചെ​​​യ്തു​​​വ​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് 55കാ​​​ര​​​നാ​​​യ മോ​​​ൺ. കാ​​​ട്ടി​​​പ്പ​​​റ​​​മ്പി​​​ലി​​​ന്‍റെ പു​​​തി​​​യ നി​​​യ​​​മ​​​നം. കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് 2024 മാ​​​ര്‍ച്ച് ര​​​ണ്ടി​​​ന് സ്ഥാ​​​ന​​​മൊ​​​ഴി​​​ഞ്ഞ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ലി​​​ന്‍റെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യാ​​​ണു നി​​​യ​​​മ​​​നം.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30ന് ​​​ഫോ​​​ർ​​​ട്ട്കൊ​​​ച്ചി​​​യി​​​ലെ ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ രൂ​​​പ​​​ത അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​റും ആ​​​ല​​​പ്പു​​​ഴ ബി​​​ഷ​​​പ്പു​​​മാ​​​യ ഡോ. ​​​ജെ​​​യിം​​​സ് റാ​​​ഫേ​​​ല്‍ ആ​​​നാ​​​പ​​​റ​​​മ്പി​​​ൽ നി​​​യ​​​മ​​​ന​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി. വ​​​രാ​​​പ്പു​​​ഴ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​മ്പി​​​ലും മു​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ലും നി​​​യു​​​ക്ത മെ​​​ത്രാ​​​നെ സ്ഥാ​​​ന​​​ചി​​​ഹ്ന​​​ങ്ങ​​​ൾ അ​​​ണി​​​യി​​​ച്ചു.

കോ​​​ട്ട​​​പ്പു​​​റം ബി​​​ഷ​​​പ് ഡോ. ​​​അം​​​ബ്രോ​​​സ് പു​​​ത്ത​​​ന്‍വീ​​​ട്ടി​​​ൽ, രൂ​​​പ​​​ത അ​​​പ്പ​​​സ്തോ​​​ലി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ ഫാ. ​​​ഷൈ​​​ജു പ​​​ര്യാ​​​ത്തു​​​ശേ​​​രി, ചാ​​​ൻ​​​സ​​​ല​​​ർ ഫാ. ​​​ജോ​​​ണി സേ​​​വ്യ​​​ർ പു​​​തു​​​ക്കാ​​​ട്ട് എ​​​ന്നി​​​വ​​​രും ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ‌ പ​​​ങ്കെ​​​ടു​​​ത്തു.

മു​​​ണ്ടം​​​വേ​​​ലി സെ​​​ന്‍റ് ലൂ​​​യി​​​സ് ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​യ മോ​​​ൺ. ആ​​​ന്‍റ​​​ണി കാ​​​ട്ടി​​​പ്പ​​​റ​​​മ്പി​​​ൽ പ​​​രേ​​​ത​​​രാ​​​യ ജേ​​​ക്ക​​​ബി​​​ന്‍റെ​​​യും ട്രീ​​​സ​​​യു​​​ടെ​​​യും ഏ​​​ഴു മ​​​ക്ക​​​ളി​​​ല്‍ ഇ​​​ള​​​യ​​​വ​​​നാ​​​യി 1970 ഒ​​​ക്‌ടോബ​​​ര്‍ 14ന് ​​​ജ​​​നി​​​ച്ചു. 1998 ഓ​​​ഗ​​​സ്റ്റ് 15ന് ​​​പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ചു.

രൂ​​​പ​​​ത​​​യി​​​ലെ വി​​​വി​​​ധ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും സേ​​​വ​​​നം ചെ​​​യ്ത​​​തി​​​നു​​​പു​​​റ​​​മെ ഇ​​​റ്റ​​​ലി​​​യി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ച്ചു. 2016 മു​​​ത​​​ല്‍ രൂ​​​പ​​​ത ജു​​​ഡീ​​​ഷ​​​ല്‍ വി​​​കാ​​​രി​​​യാ​​​ണ്. സി​​​ന​​​ഡി​​​നാ​​​യു​​​ള്ള രൂ​​​പ​​​ത കോ​​​ണ്‍ടാ​​​ക്ട് പേ​​​ഴ്സ​​​ണ്‍, എ​​​പ്പി​​​സ്‌​​​കോ​​​പ്പ​​​ല്‍ വി​​​കാ​​​രി, കു​​​മ്പ​​​ളം പ​​​ള്ളി വി​​​കാ​​​രി എ​​​ന്നീ​​​ നി​​​ല​​​ക​​​ളി​​​ലും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്നു​​​ണ്ട്.

2024 ഒ​​​‌ക്‌ടോ​​​ബ​​​ര്‍ 12 മു​​​ത​​​ൽ ബി​​​ഷ​​​പ് ഡോ. ​​​ജെ​​​യിം​​​സ് ആ​​​നാ​​​പ​​​റ​​​മ്പി​​​ലാ​​​യി​​​രു​​​ന്നു രൂ​​​പ​​​ത​​​യു​​​ടെ അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ർ. 1557ൽ ​​​സ്ഥാ​​​പി​​​ത​​​മാ​​​യ കൊ​​​ച്ചി രൂ​​​പ​​​ത​​​യു​​​ടെ 36-ാമ​​​ത്തെ മെ​​​ത്രാ​​​നും നാ​​​ലാ​​​മ​​​ത്തെ ത​​​ദ്ദേ​​​ശീ​​​യ മെ​​​ത്രാ​​​നു​​​മാ​​​ണ് മോ​​​ൺ. ആ​​​ന്‍റ​​​ണി കാ​​​ട്ടി​​​പ്പ​​​റ​​​മ്പി​​​ൽ.

Latest News

Up